മലയാള സിനിമയിലെ 50 വർഷം; ബാലചന്ദ്രമേനോനെ ആദരിച്ച് സുഹൃത്തുക്കളും, സഹപ്രവർത്തകരും

','

' ); } ?>

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ബാലചന്ദ്രമേനോനെ ആദരിച്ച് സുഹൃത്തുക്കളും, സഹപ്രവർത്തകരും. മേനോൻ സ്ഥാപിച്ച റോസസ് ദി ഫാമിലി ക്ലബ്ബിൻ്റെ നേതൃത്വത്തിലായിരുന്നു ആദരം. പരിപാടിയിൽ നടൻ ജഗതി ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അദ്ദേഹത്തെയും ആദരിച്ചിരുന്നു.

പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ് അര നൂറ്റാണ്ടു കാലം തനിക്ക് സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. പ്രേക്ഷകർക്കു മുന്നിൽ ഇത്രയുംകാലം മേനോന് നിലനിൽക്കാനായത് ഏറ്റെടുത്ത ജോലികൾ പരിപൂർണമായി ചെയ്തുതീർക്കുന്ന അദ്ദേഹത്തിൻ്റെ സ്വഭാവസവിശേഷത കൊണ്ടാണെന്നു മുകേഷ് എംഎൽഎ പറഞ്ഞു.

സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സിനിമ, വ്യവസായരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.