
വൈറലായി കൊടുമൺ പോറ്റിയായെത്തിയ മോഹൻലാലിന്റെ എ ഐ ചിത്രങ്ങൾ. ചാത്തനായി വരെ മോഹന്‍ലാലിനെ ഈ ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ പുതിയ ചിത്രങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. ‘ലാലേട്ടൻ ചെയ്താൽ ഇപ്പോൾ നമ്മൾ കണ്ട തരം മെതേഡ് ഫോർമാറ്റ് ആവില്ല… മറ്റൊരു രീതിയിൽ ആവും….ചെയ്യാൻ ഒക്കെ പറ്റും… ഇത്തരം കഥകൾ ഒന്നും അവർ കമ്മിറ്റ് ചെയ്യില്ലല്ലോ..’, ‘മോനെ ദിനേശാ നിനക്ക് പോകാൻ അനുവാദം ഇല്ല സവാരി ഗിരി ഗിരി’ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ചിത്രങ്ങളൊക്കെയും ഉള്ളത്. സെലിബ്രിറ്റി താരങ്ങളുടെ വിവിധ തരത്തിലുള്ള എഐ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴിലെ സൂപ്പര്‍ താരങ്ങള്‍ ചായക്കടയില്‍ ഇരിക്കുന്നതും നടക്കാനിറങ്ങുന്നതും, മലയാളി താരങ്ങള്‍ കാറ് വാങ്ങാന്‍ പോകുന്നതും, ദളപതിയുടെ ലൊക്കേഷന്‍ ഷൂട്ടുമെല്ലാം ഇങ്ങനെ എഐ ചിത്രങ്ങളായി എത്തുന്നുണ്ട്.
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച സിനിമകളിലൊന്നാണ് ഭ്രമയുഗം. കൊടുമൺ പോറ്റിയായി അക്ഷരാർഥത്തിൽ മമ്മൂട്ടി ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഭ്രമയുഗം. മമ്മൂട്ടിയെ അല്ലാതെ പോറ്റിയുടെ വേഷത്തിൽ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലുമാകില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മമ്മൂട്ടിക്ക് ഈ വർഷത്തെ മികച്ച നടനുള്ള സംസഥാന പുരസ്‍കാരം ലഭിച്ചിരുന്നത്.