
മകൾ വിസമയയുടെ സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി നടൻ മോഹൻലാൽ. കുട്ടിക്കാനത്ത് നടക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിൻ്റെ വിഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മീനു എന്ന പെൺകുട്ടിയായാണ് വിസ്മയ എത്തുന്നത്.
തുടക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിസ്മയയുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതുമുതൽ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. സിനിമയിൽ മോഹൻലാലും അതിഥിവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശീർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണിത്.