ശിശുദിനത്തിൽ കുട്ടികൾക്കൊപ്പം; കുട്ടികള്‍ക്കൊപ്പം വാം അപ്പ് ചെയ്ത് മമ്മൂട്ടി

','

' ); } ?>

കരാട്ടെ വേഷത്തിലുള്ള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി. ശിശുദിനത്തിനോടനുബന്ധിച്ച് തന്റെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’ന്റെ സെറ്റില്‍നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം വാം അപ്പ് ചെയ്യുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. പ്രൊഡക്ഷന്‍ മാനേജറായ ഔസേപ്പച്ചന്‍ ഫിലിപ്പ് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.

കാക്കനാട് യൂത്ത് ഹോസ്റ്റലില്‍നിന്നുള്ളതാണ് ചിത്രം. പിന്നാലെ, ഇതിൻ്റെ വീഡിയോ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു. ‘കളങ്കാവൽ ലൊക്കേഷനിൽനിന്നുള്ള മനോഹര നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോട്ടം’, എന്ന ക്യാപ്ഷനിലാണ് റീൽ പങ്കുവെച്ചത്. മമ്മൂട്ടി കുട്ടികൾക്ക് മധുരം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം.

മമ്മൂട്ടിയും വിനായകനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ജിതിൻ കെ. ജോസ് ചിത്രം ‘കളങ്കാവൽ’ നവംബർ 27-ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജിഷ ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.