“വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കും, അവന് വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയ്യാറാണ്”; രശ്മിക മന്ദാന

','

' ); } ?>

താൻ വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കുമെന്ന് മറുപടി നൽകി നടി ‘രശ്മിക മന്ദാന’. വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രശ്മികയുടെ പരമാർശം. ഇതുവരെ അഭിനയിച്ച നടന്മാരിൽ ആരെയാണ് വിവാഹം കഴിക്കുക, ആരെയാണ് ഡേറ്റ് ചെയ്യുക’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങളും രശ്‌മിക പങ്കുവച്ചു. ‘ഹോണസ്‌റ്റ് ടൗൺഹാൾ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സത്യസന്ധമായും ആഴത്തിലും മനസ്സിലാക്കാൻ കഴിവുള്ള ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാൻ മടിയില്ലാത്ത ഒരാളെയാണ് എനിക്ക് വേണ്ടത്, യഥാർത്ഥത്തിൽ നല്ലവനായ ഒരാൾ. എനിക്കൊപ്പമോ എനിക്ക് വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. നാളെ എനിക്കെതിരെ ഒരു യുദ്ധമുണ്ടായാൽ എനിക്ക് വേണ്ടി പോരാടുന്നയാളായിരിക്കണം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഞാനും വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയ്യാറാണ്.” രശ്‌മിക മന്ദാന പറഞ്ഞു.

വിവാഹത്തിനുള്ള ഒരുക്കൾ ഇരുവരും ആരംഭിച്ചു എന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. അതേസമയം തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം ഒക്ടോബറിൽ, ഇരുവരടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടിയാണ് വിജയ് യും രശ്മികയും ഫെബ്രുവരിയിൽ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നത്.

ആയുഷ് മാൻ ഖുറാനയുമൊത്ത് എത്തിയ ബോളിവുഡ് ചിത്രം താമയാണ് രശ്‌മികയുടെ ഒടുവിലിറങ്ങിയ ചിത്രം. പ്പോള്‍ ദി ഗേള്‍ഫ്രണ്ട് എന്ന തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് രശ്മിക. നടന്‍ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.