
8 മണിക്കൂർ ജോലിയെന്ന ദീപിക പദുക്കോണിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടി രശ്മിക മന്ദാന. “താൻ അമിതമായി ജോലിചെയ്യുന്ന ആൾ ആണെന്നും എന്നാൽ അങ്ങനെ ചെയ്യാൻ താൻ മറ്റാർക്കും നിർദേശം നൽകില്ലെന്നും” രശ്മിക പറഞ്ഞു. കൂടാതെ നിങ്ങൾക്ക് സുഖകരമെന്നും ശരിയെന്നും തോന്നുന്നത് മാത്രം ചെയ്യുകയെന്നും, എട്ടോ, ഒമ്പതോ, പത്തോ മണിക്കൂർ മാത്രം ജോലി ചെയ്യുക. അത് ഭാവിയിൽ നിങ്ങൾക്ക് രക്ഷയാകുമെന്നും രശ്മിക കൂട്ടിച്ചേർത്തു.
‘ഞാൻ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാൾ കൂടുതൽ ഞാൻ ഏറ്റെടുക്കുന്നു. ഒരു കാര്യം ചെയ്യാൻ സാധിക്കില്ല എന്ന് എന്റെ ടീമംഗങ്ങളോട് പറയുന്ന ആളല്ല ഞാൻ. അവർ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാൻ മനസിലാക്കുമ്പോൾ, ഞാൻ അത് കേൾക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യും. ‘- രശ്മിക പറഞ്ഞു.
“എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുതെന്നേ ഞാൻ പറയൂ. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്മാര്, സംഗീതം അങ്ങനെ എല്ലാവര്ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദിക്കരുത്- രശ്മിക കൂട്ടിച്ചേർത്തു.
ആയുഷ് മാൻ ഖുറാനയുമൊത്ത് എത്തിയ ബോളിവുഡ് ചിത്രം താമയാണ് രശ്മികയുടെ ഒടുവിലിറങ്ങിയ ചിത്രം. പ്പോള്‍ ദി ഗേള്‍ഫ്രണ്ട് എന്ന തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് രശ്മിക. നടന് വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
അടുത്തിടെ രശ്മികയുടെ അധ്വാനത്തിനെ പ്രശംസിച്ച് ചിത്രത്തിന്റെ നിർമാതാവ് ശ്രീനിവാസ കുമാർ രംഗത്തുവന്നിരുന്നു. രശ്മിക ഒരിക്കലും ജോലിസമയ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.