
നടി ഭാവനയ്ക്ക് ഡബ്ബ് ചെയ്തപ്പോൾ എന്തിന് താനത് ചെയ്തുവെന്ന് തോന്നിപ്പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കൂടാതെ ഇപ്പോൾ തനിക്ക് ഡബ്ബ് ചെയ്യാൻ പേടിയാണെന്നും, പൊതുവിഷയങ്ങളില്‍ ഇടപെട്ട് ആളുകള്‍ക്ക് തന്റെ ശബ്ദം പരിചിതമായെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“എന്നെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് ഞാനാണ്. ഞാന്‍ ചെയ്തു വൃത്തികേടാക്കിയ സിനിമ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ എണ്ണിയെണ്ണി പറഞ്ഞു തരാം. എന്റെ ശബ്ദം ഒരിക്കലും ചേരാത്ത ഒരാളാണ് ഭാവന. ഭാവനയ്ക്ക് ഡബ്ബ് ചെയ്ത ഈയ്യടുത്ത് കണ്ടപ്പോള്‍ എന്തിന് ഞാനത് ചെയ്തുവെന്ന് തോന്നി. എന്ത് വലിയ തെറ്റാണ് ഞാന്‍ ചെയ്തത്? ഭാവനയോട് പറഞ്ഞാല്‍ അവര്‍ ചിരിക്കും. അത് ഞാന്‍ ചെയ്യരുതായിരുന്നുവെന്ന് തോന്നിപോയിട്ടുണ്ട്”, ഭാഗ്യലക്ഷ്മി പറഞ്ഞു.
”എനിക്ക് ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പേടിയാണ്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. കാരണം മലയാള സിനിമയില്‍ കഴിവുള്ള ഒരുപാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ എന്റെ കാലത്തും മുമ്പും ഇന്നും ഉണ്ട്. പക്ഷെ അവരാരും എന്നെപ്പോലെ പൊതുവിഷയങ്ങളില്‍ ഇടപെടുകയോ പുറത്ത് വന്ന് സംസാരിക്കുകയോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കയോ ചെയ്യാറില്ല. പക്ഷെ ഞാന്‍ ഇതെല്ലാം ചെയ്ത് ചെയ്ത് എന്റെ ശബ്ദം കേട്ട് മനുഷ്യര്‍ക്ക് മടുത്തു തുടങ്ങി”, ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ നിരവധി നടിമാര്‍ക്ക് ശബ്ദമായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ശോഭനയും ഉര്വ്വശിയുമടക്കം മലയാള സിനിമയിലെ മിക്ക മുന്‍നിര നടിമാരുടേയും ശബ്ദമായി മാറിയത് ഭാഗ്യലക്ഷ്മിയായിരുന്നു.