
മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് റദ്ധാക്കി ഹൈക്കോടതി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായതയായി കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
2011 ആഗസ്റ്റില്‍ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുക്കുമ്പോൾ ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് മോഹൻലാലിനുണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ചാണ് കൈവശ സര്‍ട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ
2015 ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള് 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് സർക്കാരിന്റെ പിഴവയാണ് കോടതി ചൂണ്ടി കാണിച്ചിരിക്കുന്നത്. അത് മൂലം ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്നാണ് കോടതി പറയുന്നത്.
011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ ഉന്നയിച്ച വാദം.