
‘ഡ്യൂഡി’ലെ കഥാപാത്രം തന്നെ എക്സൈറ്റ് ചെയ്യിച്ചുവെന്നും, ടൈപ്പോ ആയിപ്പോകുമോയെന്ന പേടിയില്ലെന്നും തുറന്നു പറഞ്ഞ് നടി മമിത ബൈജു. തന്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ സിനിമയുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു മമിതയും ചിത്രത്തിലെ നടൻ പ്രദീപ് രംഗനാഥനും. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മമിത ബൈജു.
‘പ്രേമലുവിലെ കഥാപാത്രം എനിക്കേറെ റിലേറ്റബിളായിരുന്നു. പക്ഷേ, അതുകഴിഞ്ഞ് മലയാളത്തിൽ വന്ന പടങ്ങളിലെല്ലാം റീനുവിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. അത് കൊണ്ട് ബോധപൂർവ്വം അത് ശ്രദ്ധിച്ച് മാറിനിൽക്കുകയായിരുന്നു. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ്. ടൈപ്പോ ആയിപ്പോകുമോയെന്ന പേടിയുമില്ല. ‘ഡ്യൂഡി’ലെ കഥാപാത്രം വല്ലാതെ എന്നെ എക്സൈറ്റ് ചെയ്യിച്ചു’, മമിത പറഞ്ഞു.
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ഇ ഫോർ എന്റർടെയ്ൻമെൻ്റ്സ് സാരഥി, മുകേഷ് ആർ മേത്തയും പ്രസ് മീറ്റിന്റെ ഭാഗമായിരുന്നു.
‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന് നായകനായെത്തുന്ന ചിത്രമാണ് ‘ഡ്യൂഡ്’. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. റൊമാൻസിന് റൊമാൻസ്, ആക്ഷന്‍ ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ‘ഡ്യൂഡ്’ എന്നാണ് ട്രെയ്ലർ നൽകിയിരിക്കുന്ന സൂചന. രസകരമായ വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യാനിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പി.എൽ. സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്റർടെയ്ൻമെന്റ്റ്, ഡിജിറ്റൽ പ്രൊമോഷൻസ് (കേരള): വിപിൻ കുമാർ (10ഏ മീഡിയ), പിആർഒ: ആതിര ദിൽജിത്ത്.