
കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം, എൻ എൻ പിള്ള പുരസ്ക്കാരം എന്നിവ സ്വന്തമാക്കി നടി ഉർവശി. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകരായ പി.ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തിരഞ്ഞെടുത്തത്. നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമൻ മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയതാണ് എൻ എൻ പിള്ള പുരസ്ക്കാരം. നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിന്‍റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.