
വിജയ്യുടെ ‘ജനനായകനൊപ്പം’ ക്ലാഷ് റിലീസിനൊരുങ്ങി ശിവകാര്ത്തികേയന് നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം ‘പരാശക്തി’. ചിത്രം
ജനുവരി 14ന് തിയേറ്ററിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജനുവരി 9നാണ് ജനനായകൻ റിലീസിനെത്തുന്നത്.
പൊങ്കല്‍ റിലീസായെത്തുന്ന ‘പരാശക്തി’ ശിവകാര്‍ത്തികേയന്റെ 25ാമത്തെ ചിത്രമാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കരയാണ്. ശിവകാര്‍ത്തികേയനൊപ്പം അഥര്‍വ, രവി മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലീലയാണ് നായിക. നടൻ രവി മോഹന്‍ തന്റെ കരിയറിലെ ആദ്യ നെഗറ്റീവ് റോള്‍ ചെയ്യുന്നത് പരാശക്തിയിലൂടെയാണെന്നതും ശ്രദ്ധേയമാണ്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രവി കെ ചന്ദ്രന് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിംഗു നിര്‍വഹിക്കും. ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
വിജയ്യുടെ ജന നായകനും പരാശക്തിക്കും വലിയ പ്രീക്ഷയാണുള്ളത്. സുരരൈ പൊട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാശക്തി’. വിജയ് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പായി വരുന്ന അവസാന ചിത്രമാണ് ‘ജനനായകന്’. എച്ച് വിനോദാണ് സംവിധാനം. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലുണ്ട്.