
കുറച്ച് കാലത്തിന് ശേഷം മോഹൻലാൽ എന്ന നടനെ തിരിച്ചു കിട്ടിയ സിനിമയായിരുന്നു “ദൃശ്യം”മെന്ന് തുറന്നു പറഞ്ഞ് “ആസിഫ് അലി”. ദൃശ്യത്തിലെ മോഹൻലാലിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും കിടിലൻ പെർഫോമൻസ് ആണ് മോഹൻലാലിന്റേത് എന്നും ആസിഫ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം “മിറാഷ്” എന്ന സിനിമയുമായി ബന്ധപ്പെട്ട് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ലാൽ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം എന്റെ മനസിൽ ആദ്യം ഓടിവരുന്ന സിനിമയാണ് ദൃശ്യം. ആ പടത്തിൽ പുള്ളി കിടിലൻ പെർഫോമൻസാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലി മാനായാണ് ലാലേട്ടൻ ആ പടത്തിന്റെ ഫസ്റ്റ് ഹാഫിൽ പെർഫോം ചെയ്തത്. എല്ലാവർക്കും ആ ഒരു പോർഷൻ ഭയങ്കരമായി കണക്ടായി’. ആസിഫ് അലി പറഞ്ഞു.