“അമേരിക്കയിലും ആഫ്രിക്കയിലുമൊന്നുമല്ല മമ്മൂട്ടി ഇവിടെ ഉണ്ട്, പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ട്”; ഇബ്രാഹീം കുട്ടി

','

' ); } ?>

രോഗാവസ്ഥയുടെ സമയത്ത് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പല ഇല്ലാക്കഥകളും അസത്യവും പ്രചരിപ്പിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സഹോദരന്‍ ഇബ്രാഹിംകുട്ടി. ഇപ്പോള്‍ മമ്മൂട്ടിയുടെ അസുഖമൊക്കെ മാറിയെന്നും എല്ലാം സെറ്റായ ശേഷം തിരിച്ചെത്തുമെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”മമ്മൂട്ടിയ്ക്ക് വയ്യായ്കയുണ്ടെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ നമ്മളാരും അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല. പിന്നെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയാണ്. അമേരിക്കയിലാണ്, ആഫ്രിക്കയിലാണ് എന്നൊക്കെ. മണ്ടത്തരങ്ങളും അസത്യവും വിളിച്ച് പറയുമ്പോള്‍ ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും എന്താണ് ഇത് എന്നോര്‍ത്ത് ചിരി വരും. പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ട്. എല്ലാകാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കേണ്ടതില്ല. വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ സ്വകാര്യത പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഞങ്ങളുടെ സ്വകാര്യതയും. ആ സ്വകാര്യതയിലേക്ക് കടന്നു കയറുകയും ഊഹാപോഹങ്ങള്‍ പറയുകയും ചെയ്യുമ്പോഴാണ് പ്രശ്നം”. ഇബ്രാഹീം കുട്ടി പറഞ്ഞു.

“കഴിഞ്ഞ ദിവസം മദ്രാസില്‍ പോയി കണ്ടതണ്. പുള്ളി ഓക്കെയാണ്. അദ്ദേഹത്തിനൊരു അസ്വസ്ഥത വന്നു. അതിന് ചികിത്സയുണ്ടായിരുന്നു. അതിനൊരു കാലപരിധിയുണ്ടായിരുന്നു. അത് കഴിഞ്ഞു. അദ്ദേഹം സുരക്ഷിതനാണ്. ഓക്കെയാണ്. ചികിത്സിക്കാന്‍ അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല. ചെന്നൈയിലുണ്ട്. ആശുപത്രിയും അവിടെയാണ്. പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും”. ഇബ്രാഹിംകുട്ടി കൂട്ടിച്ചേർത്തു.