പേരും, ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം; ഹർജി നൽകി ഐശ്വര്യ റായ്

','

' ); } ?>

തന്റെ പേര്, ചിത്രങ്ങൾ, എഐ നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഐശ്വര്യ റായ്. ഐശ്വര്യ റായിയുടെ ചിത്രങ്ങൾ അനുമതിയില്ലാതെ വിവിധ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ താരത്തിന്റെ അഭിഭാഷകൻ സന്ദീപ് സേതി കോടതിയിൽ സമർപ്പിച്ചു. “ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പോലും പ്രചരിക്കുന്നു. എല്ലാം തന്നെ എഐ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നത്. അവരുടെ മുഖവും പേരും ദുരുപയോഗം ചെയ്ത് ആളുകൾ പണം സമ്പാദിക്കുന്നു,” എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

അനുമതിയില്ലാതെ ഐശ്വര്യ റായിയുടെ വ്യക്തിത്വം, ചിത്രങ്ങൾ, മോർഫ് ചെയ്ത ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും വ്യക്തികളെയും തടയുമെന്ന് ഹർജി പരിഗണിച്ച ശേഷം ജസ്റ്റിസ് തേജസ് കരിയ വ്യക്തമാക്കി.

മുമ്പും സമാനമായ കേസുകൾ കോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. 2024 മെയ് മാസത്തിൽ മുതിർന്ന നടൻ ജാക്കി ഷ്രോഫ് സമാനമായ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. 2022 നവംബറിൽ നടൻ അമിതാഭ് ബച്ചന്റെ പേരും വ്യക്തിത്വവും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഡൽഹി ഹൈക്കോടതി വിലക്കു വിധിക്കുകയും ചെയ്തിരുന്നു.