ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് അപകടം; നടൻ അശോക് കുമാറിന് പരിക്ക്

','

' ); } ?>

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അശോക് കുമാറിന് അപകടം. ‘വട മഞ്ജു വിരട്ട്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ച് കാളയുടെ കുത്തേറ്റാണ് അപകടം. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവേറ്റത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. പെട്ടന്ന് കുതറി മാറിയതുകൊണ്ട് വലിയ അപകടത്തിൽനിന്നും നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും തുടര്‍ന്നു.

‘‘പെട്ടന്ന് കാളയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല, മുറിവ് കുറച്ച് കൂടി മുകളില്‍ ആയിരുന്നങ്കില്‍ അത് നെഞ്ചിലേക്ക് ആഴ്ന്നു കയറുമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ സുരക്ഷിതനാണ്. നിങ്ങളുടെ എല്ലാ അന്വേഷണങ്ങൾക്കും നന്ദി.’ അശോക് കുമാർ പ്രതികരിച്ചു.

ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. അപകടത്തെ തുടർന്ന് ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ അണിയറക്കാര്‍ തയാറായിരുന്നെങ്കിലും അത് വേണ്ടെന്ന നിലപാട് ആയിരുന്നു അശോക് കുമാറിന്‍റേത്. ചിത്രീകരണങ്ങളില്‍ മുന്‍പും ഉപയോഗിച്ചിട്ടുള്ള കാളയാണ് നടനെ കുത്തിയത്. അഴകര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ പുദുകൈ എ പളനിസാമി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സങ്കിലി സിപിഎ ആണ്. തമിഴില്‍ 25 സിനിമകളിലധികം അഭിനയിച്ചിട്ടുള്ള നടനാണ് മുരുക അശോക് എന്ന അശോക് കുമാര്‍. മുരുക, പിടിച്ചിര്ക്ക്, കോഴി കൂവുത്, ഗ്യാങ്സ് ഓഫ് മദ്രാസ് തുടങ്ങിയവയാണ് ചില ശ്രദ്ധേയ ചിത്രങ്ങള്‍.