
നടൻ എസ്.ജെ സൂര്യയുടെ കൂടെ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. തമിഴില്‍ വദന്തി എന്ന സീരീസില്‍ അഭിനയിക്കവെ നായകന് എസ്ജെ സൂര്യ തന്നെ അഭിനന്ദിക്കുകയും പണം തരികയും ചെയ്തതിനെക്കുറിച്ചാണ് കുളപ്പുള്ളി ലീല തുറന്നു പറഞ്ഞത്.
“വദന്തി എന്നൊരു സീരീസില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒരുപാട് ഭാഷകളില്‍ പുറത്തിറങ്ങിയതാണ് വദന്തി. ഡബ്ബിങ് ദിവസം നായകന് എസ്ജെ സൂര്യ എന്നെ വിളിച്ച് അമ്മ നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞ് പതിനായിരം രൂപ കയ്യില്‍ തന്നു. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം പണം കയ്യിലേക്ക് തരുന്നത്. എന്റെ കണ്ണുനിറഞ്ഞുപോയി”. കുളപ്പുള്ളി ലീല പറഞ്ഞു.
നാടക വേദികളില്‍ നിന്നുമാണ് കുളപ്പുള്ളി ലീല സിനിമയിലേക്ക് എത്തുന്നത്. ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡിയും അല്‍പ്പം വില്ലത്തരമുള്ള വേഷങ്ങളുമെല്ലാം അവതരിപ്പിച്ച് കയ്യടി നേടാന്‍ ലീലയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയ കാലത്ത് കുളപ്പുള്ളി ലീലയുടെ കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ മീമുകളായി മാറിയിരുന്നു.