സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രം; ഹൃദയപൂർവം ഓഗസ്റ്റ് 28ന്

','

' ); } ?>

സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഓണം റിലീസായി ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തും. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും- മോഹൻലാലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. മാളവികാ മോഹനും, സംഗീത യുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം – ജസ്റ്റിൻ പ്രഭാകർ. ച്ചായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ്- കെ. രാജഗോപാൽ’ കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ,
കോസ്റ്റ്യം – ഡിസൈൻ-സമീരാ സനീഷ്. മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ, സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി, സ്റ്റിൽസ് – അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ — ആദർശ്.
പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ’. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. വാഴുർജോസ്.