സംവിധായകൻ നിസാർ അന്തരിച്ചു

','

' ); } ?>

പ്രശസ്ത ജനപ്രിയ സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം.

1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ‘ത്രീ മെൻ ആർമി’ എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. 2018 ൽ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.

2001ല്‍ പ്രദര്‍ശനത്തിനെത്തിയ അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ടി എസ് രാജൂ, ജയസൂര്യ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.കേരളത്തിലെ മിമിക്രി കലാകാരന്മാരെ അണിനിരത്തി പുറത്തിറക്കിയ ഈ ചിത്രം കോട്ടയം നസീര്‍ ആണ് നിര്‍മ്മിച്ചത്.2011ല്‍ പ്രദര്‍ശനത്തിനെത്തിയ പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, അനീഷ് ഖാനി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തില്‍ ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ ഫെയിം റംസാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.