
നടൻ മണികണ്ഠൻ ആചാരിയുടെ അമ്മ സുന്ദരി അമ്മാൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറ പൊതുശമാനത്ത് വച്ച് നടക്കും.
തിയറ്റർ ആർടിസ്റ്റായിരുന്ന മണികണ്ഠൻ രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രം തന്റെ അഭിനയ പ്രകടനം കൊണ്ട് ഗംഭീരമാക്കി. രജനികാന്തിന്റെ ‘പേട്ട’ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയാണ് നടൻ മണികണ്ഠൻ. ഇദ്ദേഹത്തിന് മൂന്നു സഹോദരന്മാരുണ്ട്. മൂത്ത സഹോദരൻ ഒരു ശില്പിയാണ്. രണ്ടാമത്തെയാള്‍ പല സംഗീതോപകരണ വിദഗ്ധനാണ്. മൂന്നാമത്തെ സഹോദരൻ കലാക്ഷേത്ര അംഗവും.