
നടിയെ ആക്രമിച്ചകേസിൽ വിചാരണനടപടികൾ നീളുന്നതായുള്ള പരാതിയെത്തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്
പൾസർ സുനി, നടൻ ദിലീപ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. 2018 മാർച്ചിൽ ആരംഭിച്ച വിചാരണ അന്തിമഘട്ടത്തിലാണ്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ഈ വർഷം ഏപ്രിലിലാണ് കേസിലെ വാദം പൂർത്തിയായത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2024 സെപ്റ്റംബറിൽ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിലിലായി ഏഴുവർഷത്തിനുശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്.