“ഉഷ ഒരിക്കലും അത് ചെയ്യില്ല, മാലാ പാർവതിക്ക് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കണം”;പൊന്നമ്മ ബാബു

','

' ); } ?>

കുക്കു പരമേശ്വരനെതിരെ പത്രസമ്മേളനം നടത്തിയതിനുള്ള ദേഷ്യം തീർക്കുകയാണ് മാലാ പാർവതിയെന്ന് തുറന്നടിച്ച് നടി പൊന്നമ്മ ബാബു. പൊന്നമ്മ ബാബു തന്നോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന മാലാ പാർവതിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു പൊന്നമ്മ ബാബു. സ്ത്രീകളുടെ ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ ഒരു ചാനലിന് ചോർത്തിക്കൊടുക്കുന്നത് നടി ഉഷ ഹസീന ആണെന്ന മാലാ പാർവതിയുടെ ആരോപണം പൊന്നമ്മ ബാബു നിഷേധിച്ചു. മാലാ പാർവതി കുക്കു പരമേശ്വരന് വേണ്ടി പ്രവർത്തിക്കുകയാണെന്നും തങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വലിയ വിഷയത്തിന്റെ ഗൗരവം കുറയ്ക്കാൻ വേണ്ടിയാണ് സ്ത്രീകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടാ ചെറിയ സംഭവങ്ങൾ മാലാ പാർവതി കുത്തിപ്പൊക്കികൊണ്ടു വരുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു താരം.

‘നിങ്ങൾ മത്സരിക്കരുത്. നിങ്ങൾ മത്സരിച്ചാൽ നിങ്ങൾക്ക് എതിരെയുള്ള ഒരു ആരോപണം പുറത്തുവരും അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചോളൂ’ എന്ന് മാലാ പാർവതി ഞങ്ങളുടെ ഇടയിലുള്ള ഒരാളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പലയിടത്തുനിന്ന് പല കളികളും നടത്തുന്ന ആളാണ് മാല പാർവതി. മാലാ പാർവതിക്ക് ഇതൊന്നും പറയാൻ യാതൊരു അർഹതയും ഇല്ല. കാരണം ഞങ്ങൾ എല്ലാവരും കൂടി വിളിച്ച മീറ്റിങിൽ മാല പാർവതി വന്നിട്ടില്ല, പിന്നെ എങ്ങനെയാണ് അവർക്ക് ഇതൊക്കെ പറയാൻ അവകാശമുള്ളത് ഞങ്ങൾക്കാണ് അതിനെപ്പറ്റി പറയാൻ അവകാശം. പിന്നെ മാല പാർവതി ഒരുതരത്തിലും ‘അമ്മ’യിലെ സംഘടന ഭാരവാഹിയും ഒന്നുമല്ല പിന്നെ എന്തിനാണ് ഇവർ എല്ലായിടത്തും കിടന്ന് ഇങ്ങനെ കളിക്കുന്നത്. ഇവർ ജഗദീഷിനെപ്പറ്റി വളരെ മോശമായ രീതിയിൽ പരാമർശങ്ങൾ നടത്തി. ജഗദീഷ് ‘അമ്മ’യിലെ അംഗങ്ങൾക്ക് വേണ്ടപ്പെട്ടവൻ അല്ല നാട്ടുകാരുടെ മുന്നിൽ മാന്യതയുടെ വേഷം ധരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. ഇങ്ങനെയൊക്കെ ജഗദീഷിനെ പറയാൻ മാലാ പാർവതിക്ക് എന്ത് അർഹതയാണ് ഉള്ളത്. പൊന്നമ്മ ബാബു പറഞ്ഞു

അവർക്ക് ഇങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കണം അതിനുവേണ്ടിയാണ് ഇവർ ഓരോ ആരോപണങ്ങൾ പറയുന്നത്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധമാണ്. ഈ മെമ്മറി കാർഡ് വിവരങ്ങൾ പുറത്തു വരാൻ പാടില്ല. മെമ്മറി കാർഡ് ഞങ്ങളുടെ കയ്യിൽ തിരിച്ചെത്തണം അതിനുവേണ്ടിയാണ് ഞാനും ഉഷയും പ്രിയങ്കയും ഒക്കെ പ്രസ് മീറ്റ് നടത്തിയത്. പക്ഷേ അതിലെ കാര്യങ്ങൾ അഡ്രസ്സ് ചെയ്യാതെ അത് മൂടിവയ്ക്കാൻ കുക്കു പരമേശ്വരനെ സഹായിക്കാൻ വേണ്ടിയിട്ടാണ് ഇപ്പോൾ മാല പാർവതി, അമ്മയുടെ പെൺമക്കൾ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ നടന്ന വിഷയം കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. അതിന്റെ ഒന്നും ഒരു ആവശ്യവുമില്ല, പണ്ട് എപ്പോഴോ നടന്ന കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നു എന്ന് കരുതി പ്രധാനപ്പെട്ട വിഷയം അടഞ്ഞു പോകുന്നില്ല.

ഈ കുക്കു പരമേശ്വരനും മാലപാർവതിയും ഒന്നും ‘അമ്മ’യിലെ സ്ത്രീകൾക്ക് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ല. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വിഡിയോ എടുത്ത് മെമ്മറി കാർഡ് ഒളിച്ചു വച്ചിട്ട് അതിൽ നിന്നുള്ള കാര്യങ്ങൾ ലീക്ക് ആക്കി കൊണ്ടിരിക്കുന്ന ആളാണ് കുക്കു പരമേശ്വരൻ. അവർ ‘അമ്മ’യുടെ സെക്രട്ടറിയായി വരാൻ ഒരു തരത്തിലും യോഗ്യ അല്ല എന്ന് ഞങ്ങൾ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ‘അമ്മ’യിലെ സ്ത്രീകളെ സഹായിക്കുകയല്ല വഞ്ചിക്കുകയാണ് അവർ ചെയ്തത്. അന്ന് വന്നിരുന്ന സ്ത്രീകൾ എല്ലാം വളരെ മനസ്സുരുകിയാണ് അവരുടെ അനുഭവങ്ങൾ വിവരിച്ചത്. സ്ത്രീകളോട് അത്രയും താല്പര്യമുള്ള ആളാണെങ്കിൽ അവർ അതിന്മേൽ നടപടി എടുക്കുമല്ലോ. ‘അമ്മ’യിൽ കാര്യം അവതരിപ്പിച്ച് നമുക്ക് വേണ്ട നടപടിയെടുക്കാം എന്ന് പറഞ്ഞാണ് അന്ന് അവർ മെമ്മറി കാർഡ് കൊണ്ടുപോയത്. പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു