‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’; അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി

','

' ); } ?>

ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’എന്നാണ് മമ്മൂട്ടി കുറിച്ചത്. വിജയരാഘവനും ഉള്ളൊഴുക്കിന്റെയും, പൂക്കാലത്തിന്റെയും മുഴുവന്‍ അംഗങ്ങളെയും പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത്. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

71-ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് നടി ഉർവശി മികച്ച സഹ നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച എഡിറ്റർക്കുള്ള അവാർഡ് പൂക്കാലം എന്ന സിനിമയിലൂടെ മിഥുൻ മുരളിക്ക് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാർ. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. 12 ത് ഫെയിൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്തിന് അവാർഡ് ലഭിച്ചത്. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.