
ആരാധകരുടെ ആഹ്ലാദപ്രകടനം അതിരു കവിഞ്ഞതിനെ തുടർന്ന് യു കെയിൽ പവൻ കല്യാൺ ചിത്രം ഹരി ഹര വീര മല്ലുവിന്റെ പ്രദർശനം നിർത്തി വെച്ചു. ആരാധകർ തിയേറ്ററിൽ ചെറിയ വർണകടലാസുകൾ വിതറിയതോടൊണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, വലിയ രീതിയിൽ ബഹളമുണ്ടാകുകയും ചെയ്തു. അതേസമയം ഇത്തരം ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകരുടെ വാദം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരുടെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ആരാധകരുടേത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാർ കുറച്ചും കൂടി പൗരബോധം കാണിക്കുകയും വീടിന് പുറത്തിറങ്ങിയാൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിക്കണമെന്നുമാണ് മറ്റരാളുടെ അഭിപ്രായം. ജീവനക്കാർ ചെയ്തത് തികച്ചും ശരിയാണെന്നും, ആരാധകരെക്കെണ്ടുതന്നെ തീയേറ്റർ വൃത്തിയാക്കിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു. കൂടാതെ
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്ണയും സംവിധാനം ചെയ്ത ഹരി ഹര വീര മല്ലുവിന് പെയ്ഡ് റിവ്യൂ പോയതാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നിധി അഗര്‍വാളാണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിൽ ബോബി ഡിയോളും മറ്റൊരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.