“അവസരങ്ങൾ ലഭിക്കുന്നത് മുതൽ ലിംഗപരമായ വിവേചനമുണ്ട്”; നുസ്രത് ബറൂച്ച

','

' ); } ?>

ബോളിവുഡിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും ​ലിംഗപരമായ വിവേചനത്തെക്കുറിച്ചും തുറന്നു സംസാരിച്ച് നടി നുസ്രത് ബറൂച്ച. പുരുഷന്മാരായ സഹപ്രവർത്തകരുമായി താരതമ്യപ്പെടുത്തുമ്പോൾ, സിനിമാ അവസരങ്ങൾ ലഭിക്കുന്നതു മുതൽ സെറ്റിൽ നിലവാരം കുറഞ്ഞ വാനിറ്റി വാനുകളും ശുചിമുറികളും നൽകുന്നതുവരെ ഈ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് താരം വ്യകത്മാക്കി. ഒരു നടൻ്റെ സിനിമ ഹിറ്റായാൽ, അയാൾ സിനിമാ പാരമ്പര്യമുള്ളവനോ അല്ലാത്തവനോ ആയാലും അയാൾക്ക് ഉടൻ തന്നെ പുതിയ അവസരങ്ങൾ ലഭിക്കും. എന്നാൽ നായികാപ്രാധാന്യമുള്ള ഒരു സിനിമ ഹിറ്റായാൽ നടിമാർക്ക് അവരുടെ പോരാട്ടം തുടരേണ്ടി വരുന്നുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.

“ഒരിക്കൽ ഒരു സെറ്റിൽ വെച്ച് നായകൻ സെറ്റിൽ ഇല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ വാനിറ്റി വാൻ കുറച്ചുസമയത്തേക്ക് ഉപയോ​ഗിച്ചോട്ടേ എന്ന് ചോദിക്കേണ്ട അവസ്ഥ വന്നു. കാരണം ഞാനുപേയാഗിക്കുന്നതിനേക്കാൾ മികച്ചതായിരുന്നു അത്. പക്ഷെ ആ സമയത്ത് അത്തരമൊരു വേര്തിരിവിനോട് ഞാൻ പ്രതികരിച്ചില്ല. ഇതെല്ലം സ്വാഭാവികമായി ലഭിക്കുന്ന ഒരു നിലയിലേക്ക് ഞാൻ സ്വയം എത്തുമെന്ന് എന്നെ തന്നെ സമാധാനിപ്പിച്ചു”. നുസ്രത് ബറൂച്ച പറഞ്ഞു.

“കരിയറിൻ്റെ തുടക്കത്തിൽ പലപ്പോഴും ഇക്കണോമി ക്ലാസ്സിലാണ് യാത്ര ചെയ്തിരുന്നത്. ഒരിക്കൽ ഒരു സിനിമയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനയാത്ര ചെയ്യേണ്ടി വന്നു. അന്ന് പ്രധാന നടന്മാരെല്ലാം ബിസിനസ് ക്ലാസ്സിലായിരുന്നു യാത്രചെയ്തിരുന്നത്. എന്നെ ടെക്നീഷ്യൻമാരുടെ സഹായികൾക്കൊപ്പം ഇക്കണോമി ക്ലാസ്സിലായിരുന്നു ഇരുത്തിയത്. ബിസിനസ് ക്ലാസ്സിലുണ്ടായിരുന്ന സുഹൃത്തുക്കൾ അവർക്കൊപ്പമിരിക്കാൻ ക്ഷണിച്ചെങ്കിലും, ഞാൻ അത് നിരസിച്ചു. ഒരു ദിവസം തീർച്ചയായും കമ്പനി ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ ലക്ഷ്യം ഞാൻ പിന്നീട് നേടിയെടുത്തിട്ടുണ്ട്”. നുസ്രത് ബറൂച്ച വ്യക്തമാക്കി.