
‘സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട് ഒരുപാട് കാലമായെന്നും, 2 വര്‍ഷം കഴിഞ്ഞാല്‍ തന്നെ ഇനി ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും’ തുറന്നു പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. ഇതിലൂടെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും തരാം വെളിപ്പെടുത്തി. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“എനിക്ക് വാട്സാപ്പ് ഇല്ല, ഞാൻ സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട് ഒരു കൊല്ലമായി, . 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രം എന്നെ ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ മാറണമെന്നാണ് എന്റെ ലക്ഷ്യം. ഞാനത് ഭാര്യയോടും പറഞ്ഞിട്ടുണ്ട്. സ്മാർട്ട് ഫോൺ കൊണ്ട് പ്രയോജനമൊന്നുമില്ല എന്നല്ല ഞാൻ പറയുന്നത്. ഒരു നടനെന്ന നിലയിൽ എനിക്കത് ഉപകാരമാണെങ്കിൽ കൂടി അതില്ലാതെ എങ്ങനെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്. ഫഹദ് ഫാസിൽ പറഞ്ഞു.
ഞാനെന്റെ വ്യക്തിപരമായ ചിത്രങ്ങളൊന്നും തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കാറില്ല. സോഷ്യൽ മീഡിയയിൽ നിന്നും പുതിയ ട്രെൻഡുകളിൽ നിന്നും മാറി നിന്നാൽ പുതിയ തലമുറക്ക് ഞാൻ അപരിചിതനാകും എന്നൊരു ടെൻഷൻ എനിക്കില്ല. ഞാൻ മോശം സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ മാത്രമാണ് ഞാൻ പ്രേക്ഷകർക്ക് അന്യനാകുക, നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ല. ഫഹദ് കൂട്ടിച്ചേർത്തു