“മനുഷ്യാവാകാശങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന സംവിധായകനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല”; തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ

','

' ); } ?>

ഇതേ പോലുള്ള സംഭവങ്ങൾ പുറത്താരും അറിയാതെ മറച്ച് വെക്കുന്നു. ഈ മരിച്ചയാൾക്കും കു‌ടുംബവും കുട്ടികളുമുണ്ട്. ഇത്തരം സീനുകളിൽ അഭിനയിക്കുന്നവർക്ക് ലക്ഷങ്ങളൊന്നും ലഭിക്കുന്നില്ല. റിസ്കിയായ ഷോട്ടാണെങ്കിൽ പതിനായിരം രൂപ അധികം കൊടുക്കും. അത്രയേ ഉള്ളൂ.

 

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ എസ്എം രാജു മരണപ്പെട്ട സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകൻ പാ രഞ്ജിത്തിനെ ശക്തമായി വിമർശിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. “മനുഷ്യാവാകാശങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന ഫിലിം മേക്കറാണ് പാ രഞ്ജിത്ത്. എന്നാൽ ഒരു അണിയറ പ്രവർത്തകന് അപകടകരമായ സീനിൽ മതിയായ സുരക്ഷ നൽകാൻ പാ രഞ്ജിത്ത് ശ്രദ്ധിച്ചില്ലേയെന്നാണ്”അന്തനൻ ചോദിക്കുന്നത്. റെട്രോ മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് കേട്ടപ്പോൾ വന്ന ദേഷ്യത്തിന് ഇതൊരു കൊലപാതകമാണോ എന്ന വരെ തോന്നിപോയി. കാരണം ഒരു തെറ്റ് ഒരിക്കലും വീണ്ടും ചെയ്യാൻ പാടില്ല. ഇന്ത്യൻ 2 വിന്റെ ചിത്രീകരണ സമയത്ത് ഒരു മൂന്ന് പേർ ഇങ്ങനെ മരിച്ചിട്ടുണ്ട്. ബി​ഗിൽ എന്ന സിനിമയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ഇത്രയും സാഹസികമായി സീനുകൾ എടുക്കേണ്ട ആവശ്യമില്ല. ഇന്നത്തെ ടെക്നോളജി വെച്ച് നന്നായി എടുക്കാൻ പറ്റും. ഇത്രയും റിസ്കിയായ സീനെടുക്കുമ്പോൾ എന്തൊക്കെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അവർക്കറിയില്ല?. ഇതേ പോലുള്ള സംഭവങ്ങൾ പുറത്താരും അറിയാതെ മറച്ച് വെക്കുന്നു. ഈ മരിച്ചയാൾക്കും കു‌ടുംബവും കുട്ടികളുമുണ്ട്. ഇത്തരം സീനുകളിൽ അഭിനയിക്കുന്നവർക്ക് ലക്ഷങ്ങളൊന്നും ലഭിക്കുന്നില്ല. റിസ്കിയായ ഷോട്ടാണെങ്കിൽ പതിനായിരം രൂപ അധികം കൊടുക്കും. അത്രയേ ഉള്ളൂ.

മറ്റാരെങ്കിലും ചെയ്യുന്നത് പോലെയല്ല രഞ്ജിത്ത് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പാ രഞ്ജിത്തിനെ പോലെ സാമൂഹ്യ ബോധമുള്ളയാൾ ഒരാളെ വെച്ച് അപകടകരമായ സീനെടുക്കുമ്പോൾ ആലോചിക്കേണ്ടതുണ്ടായിരുന്നു. ബിപി നോക്കേണം. നിങ്ങൾ ചെയ്യില്ലേ എന്ന് അവസാന നിമിഷത്തിൽ പോലും ചോദിക്കണം. പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവൻ എന്ന സിനിമയുടെ സെറ്റിൽ ഒരു മരണം സംഭവിച്ചിട്ടുണ്ടായിരുന്നു. രാജുവിന്റെ മരണത്തിൽ അവർ ആദ്യം കള്ളമാണ് പറഞ്ഞത്. അതെന്തിനായിരുന്നു. കുഴഞ്ഞു വീണു മരണപെട്ടു എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ പ രഞ്ജിത്തും നടൻ ആര്യയും സെറ്റ് വിടുകയാണ് ചെയ്തത്. അത് തെറ്റാണ്. മനുഷ്യനെയും മനുഷ്വത്വത്തെയും കുറിച്ച് പറയുന്നവർ അവിടെ ഉണ്ടാകണ്ടതായിരുന്നു.

നടൻ വിശാലാണ് രാജുവിന്റെ മരണം തന്റെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ നടൻ പൃഥ്വിരാജ് സുകുമാരനും സ്റ്റുണ്ട് സെൽവയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ സംവിധായകനും, അണിയറപ്രവർത്തകർക്കുമെതിരെ കീളൈയൂര്‍ പൊലീസ് കേസെടുത്തിരുന്നു.സഹനിർമാതാക്കൾ അടക്കം 5 പേർക്കെതിരെയാണ് കേസ്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ രാജ്‍കമല്‍, നീലം പ്രൊഡക്ഷന്‍സ്, പ്രഭാകരന്‍ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹീതയിലെ 289, 125, 106 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.