ഇന്ത്യൻ ഇതിഹാസ ചിത്രം “രാമായണ” ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; വെളിപ്പെടുത്തി നിർമ്മാതാവ്

','

' ); } ?>

ഇന്ത്യൻ ഇതിഹാസം രാമായണത്തിനാസ്പദമായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം “രാമായണയുടെ”ബജറ്റ് പ്രചരണങ്ങളിൽ വ്യക്തത വരുത്തി നിർമ്മാതാവ് നമിത് മൽഹോത്ര. . രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർന്നുള്ള ബജറ്റ് 4000 കോടിയാണെന്നാണ് നമിത് മൽഹോത്ര വ്യക്തമാക്കിയിരിക്കുന്നത്. പ്രഖർ ഗുപ്തയുമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ലോകത്തിലെ ഏറ്റവും വലിയ സിനിമ, ഏറ്റവും വലിയ കഥ, ലോകം കാണേണ്ട ഏറ്റവും വലിയ ഇതിഹാസം നിർമിക്കാനാണ് എന്റെ ശ്രമം’, ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർന്നുള്ള ബജറ്റ് 4000 കോടിയാണ്. നമിത് മൽഹോത്ര പറഞ്ഞു.

നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകൻ. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ബജറ്റ് 800 കോടിയെന്നും 1600 കോടിയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.