
“ഉദയ്പൂർ ഫയൽസ്” സിനിമ തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നാണ് കോടതിയുടെ തീരുമാനം. ചിത്രം ജൂലൈ 11 ന് തിയറ്ററിൽ എത്തും.
2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്നും കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു.
ചിത്രത്തിനെതിരെ ജമിയത്ത് ഉലമ അൽ ഹിന്ദും നേരത്തെ രംഗത്തെത്തിയിരുന്നു. നടൻ വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്. ഭരത് എസ് ശ്രിനേറ്റാണ് തിരക്കഥയും സംവിധാനവും.