രാജമൗലി ചിത്രത്തിൽ നടൻ വിക്രമും, ‘എസ്എസ്എംബി 29’ അപ്ഡേറ്റുകൾ പുറത്ത്

','

' ); } ?>

‘എസ്എസ്എംബി 29’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന രാജമൗലി ചിത്രത്തിൽ നടൻ വിക്രമും ഉണ്ടാകുമെന്ന് റിപോർട്ട്. സിനിമയിലെ സുപ്രധാന കഥാപാത്രത്തിലേക്കാകും നടനെ സമീപിക്കുന്നത് എന്നാണ് സൂചന. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തിലാകും ചിത്രമെത്തുക എന്ന റിപ്പോർട്ടുകളുമുണ്ട്. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന പ്രോജക്റ്റ് ഒറ്റ ചിത്രമായി മാറ്റാന്‍ രാജമൗലി നേരത്തേ തീരുമാനം എടുത്തിരുന്നെന്നും തിരക്കഥയില്‍ അതിനായുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ഇക്കാരണത്താൽ സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂര്‍ ആകുമെന്നുമാണ് റിപ്പോർട്ട്. ഉടനെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.

‘ആർ ആർ ആർ ‘ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ. നടൻ പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാകുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.