അദ്ഭുതദ്വീപ് 2 വരുന്നു, ഉണ്ണി മുകുന്ദനും ഞാനും പ്രധാനവേഷത്തിൽ”; ഗിന്നസ് പക്രു

','

' ); } ?>

വിനയൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അദ്ഭുതദ്വീപ്ന്റെ രണ്ടാം ഭാഗം വരുന്നു എന്ന് നടൻ ഗിന്നസ് പക്രു പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദനും താനുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “അന്ന് വലിയ ഒരു ചാലഞ്ച് ആയിരുന്നു ആ സിനിമ. ഇന്ന് ടെക്നോളജി വളർന്നിരിക്കുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്,” പക്രു പറഞ്ഞു.

“എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നതാണ് ‘എന്നാണ് അദ്ഭുതദ്വീപ് 2?’ ആ കഥാപാത്രത്തിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗിന്നസ് പക്രു നായകനാകുന്ന പുതിയ ചിത്രം 916 കുഞ്ഞൂട്ടൻ റിലീസിനായി ഒരുങ്ങുകയാണ്. ടൈറ്റിലിൽ കാണുന്ന ‘916’ ഒരു തിളക്കത്തിനായാണ് ചേർത്തതെന്ന് താരം പറഞ്ഞു. “സാധാരണ നായകൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്ന, ഫാമിലി എന്റർടെയ്നറായ എല്ലാ ചേരുവകളും അടങ്ങിയ സിനിമയാണ് 916 കുഞ്ഞൂട്ടൻ,” പക്രു വ്യക്തമാക്കി.

“ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, കൂടുതല്‍ ബോൾഡ്‌നസ് ഉള്ള കഥാപാത്രമാണ് കുഞ്ഞൂട്ടൻ. മുന്‍പ് നടത്തിയവയെക്കാൾ വൈവിധ്യമാർന്നതാണ് ഈ വേഷം,” എന്നും താരം പറഞ്ഞു.