ഒടിയനെ വരവേല്‍ക്കാനായി വന്‍ തയ്യാറെടുപ്പുകളുമായാണ് ഗള്‍ഫ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. യു.എ.ഇയില്‍ മാത്രമായി 480 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇ ഒഴികെയുള്ള മറ്റു എല്ലാ ജി സി സി രാജ്യങ്ങളിലുമായി ഒടിയന്റെ അറുനൂറിലധികം പ്രദര്‍ശനങ്ങളും ഇന്ന് നടക്കും.
രാവിലെ ആറ് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ആദ്യ പ്രദര്‍ശനത്തിന് മുന്‍കൂട്ടി ടിക്കറ്റ് എടുത്ത ആരാധകര്‍ രാവിലെ മുതല്‍ തന്നെ തിയേറ്ററുകളില്‍ എത്തി ആഷോഷം ആരംഭിച്ചു.
ആദ്യമായാണ് ഒരുമലയാള സിനിമയ്ക്ക് ഗള്‍ഫില്‍ ഇത്രയേറെ സ്‌ക്രീനുകള്‍ കിട്ടുന്നത്. ചിത്രത്തിലെ ഗ്രാമീണ പശ്ചാത്തലത്തിനും കഥക്കും മികച്ച പ്രതികരണമാണ് ഗള്‍ഫില്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കേരളത്തിലും ഒടിയന് വളരെ നല്ല സ്വീകാര്യതയായിരുന്നു. ഹര്‍ത്താല്‍ ദിനത്തിലാണ് ഒടിയന്‍ റിലീസ് ചെയ്തതെങ്കിലും സിനിമ കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല.