
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ എസ്. എസ്. സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും.
2002ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ മാതത്തിൽ’ എന്ന ചിത്രത്തിലൂടെയാണ് സ്റ്റാൻലി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. . കൂടാതെ, ‘പെരിയാർ’, ‘ആണ്ടവൻ കട്ടലൈ’, ‘സർക്കാർ’ തുടങ്ങിയ പ്രമുഖ സിനിമകളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’ ആണ് സ്റ്റാൻലിയുടെ അവസാന സിനിമ.