മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ മികച്ച സിനിമകളിൽ തുടരുമോ? കമൽ ഹാസനെ പകരക്കാരനാക്കിയത് സോഷ്യൽ മീഡിയയിൽ വൈറൽ

','

' ); } ?>

2024-ലെ മികച്ച മലയാള സിനിമകളിൽ ഒന്ന് എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ‘ഭ്രമയുഗം’ വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ചകളിലേക്. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത, ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രത്തിൽ വെറും അഞ്ച് കഥാപാത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങൾ നേടിയിരുന്നു. കഥാപാത്രത്തിന്റെ ഭാവങ്ങൾ, ശബ്ദം, നോട്ടം എന്നിവകൊണ്ട് സിനിമയുടെ മുഖം തന്നെ മാറ്റിമറിച്ച മമ്മൂട്ടിയെ ഇന്ത്യൻ സിനിമയിലെ പ്രമുഖരും പ്രശംസിച്ചിരുന്നു. വ്യത്യസ്തതയ്ക്ക് മുൻഗണന നൽകുന്ന മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മൈൽസ്റ്റോൺ എന്ന നിലയിലാണ് ‘ഭ്രമയുഗം’ വിലയിരുത്തപ്പെടുന്നത്.

ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മമ്മൂട്ടിക്ക് പകരം കമൽ ഹാസൻ വേഷമിട്ടിരുന്നെങ്കിൽ എന്ന ആശയവുമായി ചില സോഷ്യൽ മീഡിയ പേജുകൾ മുന്നോട്ടുവന്നതോടെ പുതിയൊരു ചർച്ച ജനകീയമാകുകയാണ്. ‘ഫിൽമി എന്തുസിയാസ്റ്റ്’ എന്ന പേജാണ് കമൽ ഹാസന്റെ ചിത്രത്തെ എ.ഐ വഴി സൃഷ്ടിച്ച് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ചിലർ ഈ എഡിറ്റ് ഓറിജിനലിനേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ മമ്മൂട്ടിയുടെ പ്രകടനം പുനരാവിഷ്കരിക്കാൻ കഴിയില്ലെന്നും വാദിക്കുന്നു.

കമൽ ഹാസൻ ചെയ്താൽ സിനിമയ്ക്ക് പുതിയ മാനറിസങ്ങൾ ഉണ്ടായേനെ, ചില പാതകൾ കൂടുതൽ ഇമോഷണലായേനെ എന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതേസമയം, ആദ്യമായി കണ്ടത് മമ്മൂട്ടിയുടെ വേർഷനാണ് എന്നതിനാൽ അതിന് സമാനമോ അതിലുമുള്ള പ്രകടനം ഏതൊരാളാലും സാദ്ധ്യമല്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.