തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും ബോളിവുഡ് താരമായ തബുവും ഒന്നിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചു. സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന വമ്പൻ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റ്‌സിൻ്റെ ബാനറിൽ, പുരി ജഗനാഥും ചാർമി കൌറും ചേർന്നാണ്.
തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും കൊണ്ട് ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആയി മാറിയിരിക്കുകയാണ്.
കഥ കേട്ടപ്പോൾ തന്നെ തബു ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത പുതിയ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകൻ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ മാസത്തിൽ ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് പ്രധാന ഇന്ത്യൻ ഭാഷകളിലായി ചിത്രത്തിന്റെ റിലീസ് നടത്തപ്പെടും.
ബാനർ: പുരി കണക്ട്സ്സി, ഇഒ: വിഷു റെഡ്ഡി,മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി