നസ്‌ലെന്റെ ‘ജയ് ബാലയ്യ’ കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ: ‘ആലപ്പുഴ ജിംഖാന’യുടെ പ്രൊമോഷനിൽ ആവേശം നിറച്ച് വിദ്യാർത്ഥികൾ

','

' ); } ?>

നസ്‌ലെനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് കോമഡി ചിത്രമായ ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷൻ പരിപാടിയിൽ നടൻ നസ്‌ലെൻ പറഞ്ഞ രസകരമായ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചെന്നൈയിലെ എസ്ആർഎം കോളേജിൽ നടന്ന പ്രൊമോഷനിലായിരുന്നു നസ്‌ലെന്റെ കമന്റിന് ആവേശം കൊണ്ടുനിറഞ്ഞ പ്രതികരണം.

“തെലുങ്ക് ആളുകൾ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകൾ താൻ. ജയ് ബാലയ്യ,” എന്നായിരുന്നു നസ്‌ലെൻ പറഞ്ഞത്. നസ്ലെന്റെ ഈ കമന്റ് കേട്ട് വിദ്യാർത്ഥികൾക്കിടയിൽ ആവേശം പടരുന്നത് വീഡിയോയിൽ കാണാൻ കഴിയും.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമയോട് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും വലിയ സ്വീകരണമാണ് നേടിയിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തും. സംസ്ഥാന തല കായിക മേളയിൽ ബോക്സിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ കോളേജ് അഡ്മിഷൻ നേടാനുള്ള ശ്രമവും അതിനൊപ്പം നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ആലപ്പുഴ ജിംഖാന പറയുന്നത്.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം, അവരുടെ ആദ്യ നിർമാണ സംരംഭവുമാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളാണ്.

ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഛായാഗ്രഹണം ജിംഷി ഖാലിദ് കൈകാര്യം ചെയ്യുമ്പോൾ സംഗീതം വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്.