ദിലീപിന്റെ നൂറ്റിമ്പതാമത്തെ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ പ്രേക്ഷകരിലേക്ക്: മെയ് 9ന് റിലീസ്

','

' ); } ?>

ദിലീപിൻറെ 150-ാമത്തെ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മെയ് 9ന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന് നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനത്തിന്റെ ചുമതല. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ് എത്തുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ദിലീപിന്റെ ചിത്രം വീണ്ടും തീയറ്ററുകളിലെത്തുന്നത്.

‘ഗുണ്ടാ ജയന്‍’, ‘നെയ്മര്‍’, ‘ജനഗണമന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്.
തന്റെ 150-ാമത്തെ ചിത്രം ഒരു കുടുംബ ചിത്രമായിരിക്കണമെന്ന് ദിലീപിന് നിർബന്ധം ഉണ്ടായിരുന്നു.

ചിത്രത്തിലെ ഗാനം ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങിലാണ്. പത്തുവര്‍ഷത്തിന് ശേഷം ഗായകൻ അഫ്‌സല്‍ ദിലീപ് ചിത്രത്തിന് വേണ്ടി പാടുന്ന ഗാനമാണ് ഇത്. സംഗീതം സനല്‍ ദേവയും, ഗാനരചന വിനായക് ശശികുമാറും മനു മഞ്ജിത്തും കൈകാര്യം ചെയ്തിരിക്കുന്നു.

മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ദിലീപിനൊപ്പം മഞ്ജു പിള്ള, സിദ്ധിഖ്, ബിന്ദു പണിക്കര്‍, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍, ശങ്കരാടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം: രെണ ദിവെ. എഡിറ്റര്‍: സാഗര്‍ ദാസ്. സൗണ്ട് മിക്‌സ്: എംആര്‍ രാജകൃഷ്ണന്‍. കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. ആര്‍ട്ട്: അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം: സമീറ സനീഷ്, വെങ്കി (ദിലീപ് ), മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍. കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല. ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. അഡ്വെര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.