‘അപൂർവ്വ പുത്രന്മാർ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

','

' ); } ?>

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇവേൻ എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ തയ്യാറാകുന്ന ചിത്രം ഫൺ ഫാമിലി എന്‍റർടെയ്നറാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറക്കിയത്.

രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് സംവിധാനം. ചിത്രത്തിന്റെ നിർമ്മാണം ആരതി കൃഷ്ണ നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണയും, കന്നഡയിൽ അരങ്ങേറ്റം കുറിച്ച അമൈര ഗോസ്വാമിയും നായികമാരായി എത്തുന്നു. ഇവർക്കൊപ്പം അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി തുടങ്ങിയ പ്രമുഖരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കോ പ്രൊഡ്യൂസർ – സുവാസ് മൂവീസ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് – ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്), ഛായാഗ്രഹണം – ഷെന്‍റോ വി. ആന്‍റോ,എഡിറ്റിംഗ് – ഷബീർ സയ്യെദ്, സംഗീതം – മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന – വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം – വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ – കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ് – റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ – എ.ബി ജുബിൻ, കലാസംവിധാനം – അസീസ് കരുവാരകുണ്ട്
പ്രൊജക്റ്റ് മാനേജർ – സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്റ്റ് ഡിസൈനർ – അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ – അനീഷ് വർഗീസ്സ് , വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിജിത്ത്, സംഘട്ടനം – കലൈ കിങ്‌സൺ, നൃത്ത സംവിധാനം – റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, വിഎഫ്എക്സ് – പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ – ജിജു ടി ബ്രൂസ്
സ്റ്റിൽസ് – അരുൺകുമാർ വി.എ, വിതരണം – ഫാർസ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ് – റോക്കറ്റ് സയൻസ്.
പി.ആർ.ഒ – ശബരി