മരണമാസ്സിന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ് ’, ചിത്രം ഏപ്രിൽ പത്തു മുതൽ തിയറ്ററുകളിൽ.

','

' ); } ?>

കഥയുടെ പുതുമ, അവതരണ ശൈലി, കഥാപാത്രങ്ങളുടെ ഭാവ പ്രകടനം എന്നിവ കൊണ്ട് തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഗോകുൽനാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ സംഭവങ്ങളെ ആസ്പദമാക്കി കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരു പുതിയ വാതായനം തുറക്കുകയാണ്. ബേസിൽ ജോസഫിന്റെ കഥാപാത്ര രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്. ചിരിയും ചിന്തയും ഒരേ സമയം നൽകിയുകൊണ്ടുള്ള ഈ ദൃശ്യാനുഭവത്തിൽ യുവത്വത്തിന്റെ കാഴ്ചപ്പാടുകൾക്കും വലിയ സ്ഥാനം ഉണ്ട്. അനിഷ്മ അനിൽകുമാറാണ് നായികയായി എത്തുന്നത്. സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

സിജു സണ്ണിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സിജുവും ശിവ പ്രസാദും ചേർന്നാണ്. വരികൾ: മൊഹ്സിൻ പെരാരി. സംഗീതം: ജയ് ഉണ്ണിത്താൻ. ഛായാഗ്രഹണം: നീരജ് രവി. എഡിറ്റിംഗ്: ചമനം ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, മേക്കപ്പ്: ആർ.ജി. വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, നിശ്ചല ഛായാഗ്രഹണം: ഹരികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ്: രാജേഷ് മേനോൻ, അപ്പു. പ്രൊഡക്ഷൻ മാനേജർ: സുനിൽ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്. കൊച്ചി, ധനുഷ്കോടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്ന മരണമാസ്, വിഷു–ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ വാഴൂർ ജോസ്