നവാഗതനായ ശിവപ്രസാദ് ഒരുക്കുന്ന പുതിയ മലയാളചിത്രം ‘മരണമാസ്സിലെ പുതിയ ഗാനം ‘ചില്ലു നീ’ ശ്രദ്ധ നേടുന്നു. ജെകെയുടെ സംഗീത സംവിധാനത്തിൽ വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ് ഗാനം ആലപിചിരിക്കുന്നത്. ഗാനം സോഷ്യൽ മീഡിയയിലും യൂട്യൂബിലും വൈറൽ ആണ്.
ബേസിൽ ജോസഫ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഡാർക്ക് ഹ്യൂമർ ശൈലിയിലാണ് ഒരുങ്ങുന്നത്.
ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഗോകുൽനാഥ് ജി. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും ശിവപ്രസാദുമാണ്.
ചിത്രത്തിൻ്റെ മറ്റ് സാങ്കേതിക മേഖലകളിൽ നീരജ് രവി (ഛായാഗ്രഹണം), ജയ് ഉണ്ണിത്താൻ (സംഗീതം), ചമൻ ചാക്കോ (എഡിറ്റിംഗ്), വിനായക് ശശികുമാർ (വരികൾ), മാനവ് സുരേഷ് (പ്രൊഡക്ഷൻ ഡിസൈൻ), മഷർ ഹംസ (വസ്ത്രാലങ്കാരം), ആർ ജി വയനാടൻ (മേക്കപ്പ്), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ & മിക്സിങ്), എഗ്ഗ് വൈറ്റ് വിഎഫ്എക്സ് (വിഎഫ്എക്സ്), ജോയ്നർ തോമസ് (ഡിഐ) എന്നിവരും ഉൾപ്പെടുന്നു.
ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺഡ്രോളിങ് എൽദോ സെൽവരാജ് കൈകാര്യം ചെയ്യുന്നു. സംഘട്ടന സംവിധാനത്തിനായി കലൈ കിങ്‌സൺ, കോ-ഡയറക്ടറായി ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽ ഫോട്ടോകൾ ഹരികൃഷ്ണൻ, ഡിസൈൻ സർക്കാസനം എന്നിവരാണ്.
ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ് എന്നി ബാനറുകൾ വഴിയാണ് ‘മരണമാസ്സ്’ തീയറ്ററുകളിൽ എത്തുന്നത്. പിആർഒമാരായ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ ചേർന്നാണ് വാർത്താ പ്രചാരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.