
ബേസിൽ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്സ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വാൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു സ്റ്റിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മെർസൽ സിനിമയിലെ വിജയ്യുടെ സ്റ്റൈലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുന്ന ബേസിലിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രം ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായിട്ടുണ്ട്.
‘ഇത് മെർസൽ അല്ലേ?, ഇത്തവണയും ബേസിൽ ചിരിപ്പിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്’, എന്നാണ് പ്രേക്ഷകരുടെ കമന്റ്. വിഷു റിലീസായി ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.