ടോവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. മധുപാലാണ് ചിത്രം സംവിധാനം ചെയ്തത്. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസാണ്.ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ‘ ഒരു കണ്ണുനീര്‍കണം’ എന്ന ഗാനം കാണാം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. സുധീപ് കുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കുപ്രസിദ്ധ പയ്യനിലെ ഗാനം ‘ ഒരു കണ്ണുനീര്‍കണം ‘ വീഡിയോ കാണാം…
','' );
}
?>