കേരളത്തിനൊരു കൈത്താങ്ങായി 23ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള…

 

 

 

 

 

 

 

ഇന്ത്യയിലെയും ലോകനിലവാരത്തിലെയും മലയാള ഭാഷയിലെയും ചലച്ചിത്രങ്ങള്‍ മാറ്റുരക്കുന്ന 23ാമത് കേരള അന്തര്‍ദേശീയ കലാമേളക്ക് ഇന്ന് തുടക്കമാവും. കലയ്ക്കും കലാകാരനും ഒരു വേദി നല്‍കുന്നതിനപ്പുറത്തേക്ക് നവകേരളത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കൈത്താങ്ങു കൂടിയായെത്തുകയാണ് ഈ രാജ്യാന്തര കലാമേള. ഇത് തന്നെയാണ് ഇപ്പ്രാവശ്യത്തെ മേളയുടെ സിഗ്നേച്ചര്‍ ചിത്രത്തിലും നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. മഴ പെയ്ത് വെള്ളത്തിലാണ്ടിരിക്കുന്ന കേരളത്തിനെ ഉയര്‍ത്തിയെടുക്കുന്ന കലയെയാണ് ചിത്രത്തിലെ അര്‍ത്ഥവത്തായ ദൃശ്യങ്ങളിലൂടെ പ്രക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്.

വളരെ ലളിതമായ ആഘോഷങ്ങളും അതോടൊപ്പം തന്നെ വ്യത്യസ്ത ചലച്ചിത്രങ്ങളുടെ ഉത്സവവിരുന്നും പ്രേക്ഷകന് സമ്മാനിച്ച് വ്യക്തമായ ഉദ്ദേശ്യത്തോടെയും സമൂഹത്തിനൊരു മാതൃകയായി ഈ പ്രാവശ്യത്തെ ഐഎഫ്എഫ്‌കെ എത്തുമ്പോള്‍ ഒരു മലയാളിക്കതില്‍ ആസ്വദിക്കാനും അഭിമാനിക്കാനും ഇടമുണ്ട്.

 

ഡിസംബര്‍ 7 മുതല്‍ 13 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ 11 തിയ്യേറ്ററുകളിലായി 164 സിനിമകളാണ് ഇപ്പ്രാവശ്യം പ്രദര്‍ശിപ്പിക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളുടെ 386 പ്രദര്‍ശനങ്ങളാണ് മേളയില്‍ നടക്കാനിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും മേളയുടെ ഓപ്പണിങ്ങ് സെറിമോണി. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. അതിന് ശേഷം അഷ്ഗാര്‍ ഫര്‍ഗാദിയുടെ എവരിബഡി നോവ്‌സ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് 9 ദിവസം നീണ്ടുനില്‍ക്കുന്ന കലാമേളക്ക് തുടക്കം കുറിക്കും. സമയ പരിമിധികള്‍ ഉള്ളവര്‍ക്കായി മേള കാണാന്‍ ത്രിദിന പാസ് സമ്പ്രദായവും ഇപ്പ്രാവശ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. https://registration.iffk.in/ എന്ന വെബ്സൈറ്റിലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലും രജിസ്ട്രേഷന്‍ നടത്താം. മേളയുടെ ഒഫീഷ്യല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ International Film Fest of Kerala – 2018 Delegates’ Pageഎന്ന ഐഎഫ്എഫ്‌കെയുടെ ഒഫീഷ്യല്‍ ഡെലിഗേറ്റ് പേജ് സന്ദര്‍ശിക്കുക.

മേളയുടെ ഇപ്പ്രാവശ്യത്തെ സിഗ്നേച്ചര്‍ ഫിലിം…