മാമനിതന്‍ ജൂണ്‍ 24 നു തിയേറ്ററുകളില്‍..

','

' ); } ?>

വിജയ് സേതുപതി നായകനായെത്തുന്ന ‘മാമനിതന്‍’ ജൂണ്‍ 24 നു പ്രദര്‍ശനത്തിന് എത്തും. വൈഎസ്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേര്‍ന്ന് നിര്‍മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. വിജയ് സേതുപതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകവേഷം അവതരിപ്പിച്ച 96 സിനിമ പോലെ ഇമോഷണലി ഫീല്‍ ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ് മാമനിതന്‍. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍.

ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാമനിതന്‍. പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന്‍ ശങ്കര്‍ രാജ, ആര്‍ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവര്‍ ജൂണ്‍ 18 ന് കൊച്ചി ലുലു മാളില്‍ വൈകുന്നേരം നടക്കുന്ന പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കും.