സിനിമ ചിത്രീകരണത്തിനിടയില്‍ നടന്( Asif Ali )ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാനാകാത്ത വിധം പരിക്ക് ഗുരുതരമായതോടെ, ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![Asif Ali movies news](https://i0.wp.com/celluloidonline.com/wp-content/uploads/2022/05/asif-1.jpg?resize=526%2C277&ssl=1)
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
അതേസമയം പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍( Asif Ali )ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നമിത്ത് ആര്. ഓണത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു.
News Kerala Latest ON celluloid : വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ആസിഫ് അലി നായകനായെത്തിയ കുറ്റവും ശിക്ഷയും തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും.’കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഒരു യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.ഒരു ജ്വല്ലറി മോഷണം, അതുമായി ബന്ധപ്പെട്ട് അഞ്ചഗസംഘം കേരളത്തിനകത്തും പുറത്തുമായി നടത്തുന്ന കേസ് അന്വേഷണമാണ് സിനിമ കാണിക്കുന്നത്. പോലീസ് വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ് , എഡിറ്റിങ് ബി.അജിത് കുമാര്‍.