ഒടിയന്‍ ( odiyan ) ഹിന്ദി പതിപ്പ് ഒരു കോടി ആളുകളിലെത്തിയ സന്തോഷം പങ്കുവച്ച് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.
‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ ( odiyan ) എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ. ആര്‍ആര്‍ആര്‍ ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവിസാണ് ഒടിയന്‍ ( odiyan ) ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്. 1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.’ശ്രീകുമാര്‍ പറഞ്ഞു. പ്രകാശ് രാജ്, മഞ്ജു വാരിയര്‍, നരേന്‍ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.
news kerala latest : വടികുത്തി ഒരു തീര്‍ത്ഥാടകനായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി 2018 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒടിയന്‍( odiyan ). ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. പണ്ട് കാലത്ത് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ ( odiyan ) എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹന്‍ലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചലച്ചിത്രത്തില്‍ വേഷമിടുന്നത്. 14 ഡിസംബര്‍ 2018-ല്‍ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളില്‍ ഇടം നേടുകയും ചെയ്തു.