സ്ഫടികം 4 k വരുന്നു…

','

' ); } ?>

 

മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4 k വരുന്നു. സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ നിരന്തരം ആവശ്യപ്പെടുന്ന സ്ഫടികം എന്ന ചലച്ചിത്രം വര്‍ഷത്തിലെ 365 ദിവസവും കാണുന്നുണ്ടെന്ന വിവരം പങ്കുവെക്കുന്നതിനിടെയാണ് ഭദ്രന്‍ ഈ കാര്യം അറിയിച്ചത്. ലോകത്തുള്ള എത്രയോ യുവാക്കള്‍ കിട്ടാതെ പോയ സ്‌നേഹത്തെ, തന്റെ സ്വപ്നങ്ങളെ കീറിമുറിച്ച മാതാപിതാക്കളെ ഈ സിനിമയിലൂടെ ദര്‍ശിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. 1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007-ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

ഒരു മുൻപരിചയവുമില്ലാത്ത ‘സംപ്രീതി’യിലെ ടിജോ അച്ഛൻ വിളിച്ച് ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾ നിരന്തരം ആവശ്യപ്പെടുന്ന സ്ഫടികം എന്ന ചലച്ചിത്രം വർഷത്തിലെ 365 ദിവസവും കണ്ടിട്ടും കണ്ണും മനസ്സും കഴക്കാതെ വീണ്ടും അവർ ആവർത്തിച്ചു കേട്ടുകൊണ്ടേയിരിക്കുന്നു. ആദ്യം ഇതു കേട്ടപ്പോൾ തെല്ല് അതിശയോക്തിയായി എനിക്ക് തോന്നിയെങ്കിലും അവർക്കൊപ്പം ഇരുന്നു ഞാൻ ഈ ചലച്ചിത്രം കണ്ടപ്പോൾ ബോധ്യമായി. ആ കുട്ടികൾ കാണിക്കുന്ന ചേഷ്ടകളും വൈകാരിക പ്രകടനങ്ങളും കണ്ടപ്പോൾ പൊട്ടിക്കരയാൻ തോന്നി എനിക്ക് . ഈ ചിത്രത്തിലൂടെ നഷ്ടപ്പെട്ടുപോയ അച്ഛൻ, അമ്മ എന്നിങ്ങനെയുള്ള നേർത്ത വികാരങ്ങളുടെ ഒരു സ്പർശം അവരിൽ ഇങ്ങനെ ഒഴുകിയെത്തുംപോലായിരുന്നു അവരുടെ പ്രകടനം. ഇതുപോലെ ലോകത്തുള്ള എത്രയോ യുവാക്കൾ കിട്ടാതെ പോയ സ്നേഹത്തെ, തൻ്റെ സ്വപ്നങ്ങളെ കീറിമുറിച്ച മാതാപിതാക്കളെ ഈ സിനിമയിലൂടെ ദർശിച്ചിട്ടുണ്ടാകും. ഇതാ ഒരുങ്ങിക്കഴിഞ്ഞു, തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാത്ത യുവാക്കൾക്കായി SPADIKAM 4K Reload വരുന്നു.