വിക്രമിനൊപ്പം സേതുരാമയ്യരും ചാക്കോയും

','

' ); } ?>

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിബിഐ 5 ദ ബ്രെയ്ന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ജഗതിയും ജോയിന്‍ ചെയ്തിരുന്നു. വാഹനാപകടത്തിന് പിന്നാലെ അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന ജ?ഗതി വീണ്ടും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികളും ആരാധകരും. ഇപ്പോഴിതാ സംവിധായകന്‍ കെ മധു പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.

‘ജഗതി ശ്രീകുമാര്‍ സിബിഐ ടീമില്‍ ചേരുന്നു… എന്റെ വിക്രമിനെ സ്വാഗതം ചെയ്തതില്‍ സന്തോഷം’, എന്നാണ് ഫോട്ടോയോടൊപ്പം സംവിധായകന്‍ കുറിച്ചത്. മമ്മൂട്ടിയും മുകേഷും രഞ്ജിപണിക്കരും ചിത്രത്തില്‍ ഉണ്ട്. നിരവധി പേരാണ് ജഗതി തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തുന്നത്.

സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതല്‍ ഏറെ പേര്‍ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തില്‍ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ്. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.