സിബിഐ അഞ്ചാം ഭാ​ഗത്തിന് തുടക്കമായി

','

' ); } ?>

സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി.സേതുരാമയ്യര്‍ സിബിഐ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം വീണ്ടും എത്തുകയാണ്.സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി. ചിത്രത്തിന്റെ പൂജയും നടന്നു. സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടി ഡിസംബര്‍ 5 നാണ് ജോയിന്‍ ചെയ്യുക.

എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്സ് ബിജോയ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മൂട്ടി നാകനയെത്തിയ പ്രിസ്റ്റ് ,വണ്‍ തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിയെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.താരത്തിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് ഭീഷ്മ പര്‍വ്വം,പുഴു,നന്‍പകല്‍ നേരത്ത് മയക്കം എന്നിവ.ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം.എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം .