‘ഇള’യായി അപര്‍ണ ബാലമുരളി, കൊവിഡ് പോരാളികള്‍ക്ക് ആദരവുമായി ഹരിനാരാണന്‍, പോസ്റ്റര്‍  മമ്മൂട്ടി പുറത്തിറക്കും

','

' ); } ?>

കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവുമായി ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ഇള എന്ന പേരില്‍ പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒരു മ്യൂസിക്കല്‍ ഫീച്ചററ്റ് ഒരുക്കിയിരിക്കുന്നത് .നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടര്‍മാരും,120 നഴ്‌സ്മാരും, 200 ആരോഗ്യ പ്രവര്‍ത്തകരുമാണ്.അവര്‍ക്കുള്ള ഓര്‍മ്മപ്പൂവാണ് ഈ ഹൃദയഗീതം.മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇളയുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്യുന്നത്.നാളെയാണ് പോസ്റ്റര്‍ പുറത്തിറങ്ങുക.ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ തന്റെ സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം പങ്കുവെച്ചത്.

ബി.കെ ഹരിനാരായണന്റെ പോസ്റ്റ് ഇങ്ങനെ,

പ്രിയരെ,ഇളയുടെ ആദ്യ പോസ്റ്റര്‍ മലയാളത്തിന്റെ മഹാനടന സൗന്ദര്യമായ മമ്മൂക്ക നാളെ പ്രകാശനം ചെയ്യുകയാണ്.വ്യക്തിപരമായി വളരെ സന്തോഷമുള്ള നിമിഷമാണ്,പ്രധാനപ്പെട്ടതും.ഇള എന്താണ് എന്ന് പലരും ചോദിക്കുന്നു.ഇള പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള മ്യൂസിക്കല്‍ ഫീച്ചററ്റ് ആണെന്ന് പറയാം.പാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു കഥപറച്ചില്‍ അത്രതന്നെ.അതിലുപരി, ഇതൊരു സമര്‍പ്പമാണ്.കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണമാണ്.നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടര്‍മാരും,120 നഴ്‌സ്മാരും, 200 ആരോഗ്യ പ്രവര്‍ത്തകരുമാണ്.അവര്‍ക്കുള്ള ഓര്‍മ്മപ്പൂവാണ് ഈ ഹൃദയഗീതം.
ഇത് ഇള എന്ന പെണ്‍കുട്ടിയുടെ കഥയാണ്.മലയാളത്തിന്റെ പ്രിയ അഭിനേത്രി അപര്‍ണ്ണ ബാലമുരളിയാണ് ഇളയാവുന്നത്.അതോടോപ്പം നിരവധി കലാകാരന്മാരും സംസ്‌ക്കാരിക പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും, സ്ഥാപനങ്ങളും, പൊതു പ്രവര്‍ത്തകരും, പോലിസ് ഉദ്യോഗസ്ഥരും , മാധ്യമപ്രവര്‍ത്തകരും, ജനപ്രതിനിധികളും, സുഹൃത്തുകളും ഈ സമര്‍പ്പണത്തിന്റെ ഭാഗമാകുന്നു.അവരുടെയെല്ലാം നിസ്വാര്‍ത്ഥവും നിസ്സീമവുമായ ചേര്‍ന്നു നില്‍പു കൂടിയാണ് ഇള.എല്ലാരും കൂടെയുണ്ടാവണേ.എല്ലാര്‍ക്കും സ്‌നേഹക്കെട്ടിപ്പിടുത്തങ്ങള്‍

ബി.കെ ഹരിനാരായണന്‍

എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.നാളെ അഞ്ച് മണിക്ക് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിടും.