‘ഇന്‍ഷ’, ആഗസ്റ്റ് 3 മുതല്‍ നീസ്ട്രിമില്‍

','

' ); } ?>

പതിമൂന്ന് വയസുള്ളൊരു പെണ്‍കുട്ടിയായ ഇന്‍ഷയുടെ സ്വപ്നങ്ങളുടെ കഥ പറയുന്ന ‘ഇന്‍ഷ’ ആഗസ്റ്റ് 3 മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തുന്നു. നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ഡോ.സിജു വിജയന്‍ ആദ്യമായി അണിയിച്ചൊരുക്കുന്ന മുഴുനീള സിനിമയാണിത്. ചലനശേഷി ഇല്ലാതെ വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഇന്‍ഷ എന്ന പതിമൂന്നുകാരിയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. തന്റെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കടല്‍ കാണുക എന്ന അവളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ സമപ്രായക്കാരായ മൂന്ന് ആത്മ സുഹൃത്തുക്കളുമായ് ചേര്‍ന്ന് നടത്തുന്ന യാത്രയുടെ അഥവാ പോരാട്ടങ്ങളുടെ കഥയാണ് ഇന്‍ഷ. ശരീരത്തിലെ മസില്‍സിന്റെ ബലം കുറയുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്താല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇലക്ട്രോണിക് വീല്‍ ചെയറിന്റെ സഹായത്താല്‍ സഞ്ചരിക്കുന്നൊരാള്‍ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡോ.സിജുവിജയന്‍. ആയുഷ്മിത്ര സിനിമാസിന്റെ ബാനറില്‍ ഡോ.സിജു വിജയനും, ആഘോഷ് ബാബുവുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

 

പ്രാര്‍ത്ഥന സന്ദീപ്, ആദിത്യ രാജേഷ്, അനന്തു നാരായണന്‍, മെബിന്‍ ഐസക്ക്, അനില്‍ പെരുമ്പളം, ആര്യ സലിം, മനേക്ഷ സി.പി, രാജേശ്വരി ശശികുമാര്‍, സുരേഷ് നെല്ലിക്കോട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സാനിഫ് അലി, ടിമി വര്‍ഗീസ്, അഞ്ജുറാണി ജോയ്, പാര്‍വ്വതി കൃഷ്ണകുമാര്‍, സിനി ജിനേഷ്, സുമേഷ് മാധവന്‍, പ്രശാന്ത്, ജെറില്‍ ജോണി തുടങ്ങിയവരും ഇന്‍ഷയില്‍ വേഷമിടുന്നു. ഛായാഗ്രഹണം പ്രവീണ്‍ രാജ്, എഡിറ്റിംഗ് നവീന്‍. പി. വിജയന്‍, മ്യൂസിക് ഡോ. ഡൊണാള്‍ഡ് മാത്യു, ലിറിക്‌സ് ഡോ. കെ. സജി, പാടിയത് വര്‍ഷ രഞ്ജിത്, ഡോ. ഡൊണാള്‍ഡ് മാത്യു, ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് കേശവ്, സൗണ്ട് മിക്‌സ് അബു ബിന്‍ ഫസല്‍.